turkey-berry

നാട്ടിൻ പുറങ്ങളിൽ സർവ്വസാധാരണയായി കാണപ്പെടുന്ന വഴുതന വിഭാഗത്തിൽപ്പെട്ട സസ്യമാണ് ചുണ്ടങ്ങ. ഇത് പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കാറുണ്ട്. ഇതിന്റെ കായും വേരുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. രണ്ട് തരത്തിലുള്ള ചുണ്ടയാണ് പ്രധാനമായും ഇവിടങ്ങളിൽ കണ്ട് വരുന്നത്. ഒന്ന് പുത്തരിചുണ്ട. ( വെള്ളപൂക്കൾ) ചുമ,നീരിറക്കം, മൂത്രാശയരോഗങ്ങൾ,ആസ്ത്മ,ത്വക്ക് രോഗങ്ങൾ, ദന്തരോഗങ്ങൾ,ഛർദ്ദി എന്നിവക്ക് പുത്തരിചുണ്ട ഉത്തമ ഔഷധമാണ്.

ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ ശരീരത്തിലെ രക്തപ്രവാഹം വേഗത്തിലാക്കാനും രക്തസമ്മർദ്ദം തടയാനും സഹായിക്കുന്നു. ചുണ്ടങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയയെ പ്രതിരോധിക്കാൻ ഫലപ്രദമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചുണ്ടങ്ങ ഉത്തമം. മറ്റൊന്ന് പുണ്യാഹചുണ്ട.(വയലറ്റ് പൂക്കളോട് കൂടിയത്) ഇത് അമ്പലങ്ങളിൽ പുണ്യാഹം തയാറാക്കാനും കഥകളി,കൂടിയാട്ടം,കൃഷ്ണനാട്ടം,തുടങ്ങിയ കലാരൂപങ്ങൾക്ക് കണ്ണ് ചുവപ്പിക്കാനും ഉപയോഗിക്കുന്നു.