ന്യൂഡൽഹി:ഭർതൃപിതാവ് ക്രൂരമായി ബലാത്സഘം ചെയ്‌തെന്ന് യുവതിയുടെ പരാതി. ഗ്രേറ്റർ നോയിഡ സ്വദേശിനിയുടെ പരാതിയെത്തുടർന്ന് ഭർതൃപിതാവ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ ഭർത്താവിന്റെയും ബന്ധുക്കളുടെയും മൗനാനുവാദത്തോടെയായിരുന്നു പീഡനം എന്നാണ് യുവതി ആരോപിക്കുന്നുണ്ട്.
ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴായിരുന്നു ബലാത്സംഘത്തിന് ഇരയായത്. എതിർത്തെങ്കിലും ഫലമുണ്ടായില്ല. ഭീഷണിപ്പെടുത്തി ബലാത്സംഘത്തിന് ഇരയാക്കുകയായിരുന്നു. സംഭവം ഭർത്താവിനോട് പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. ഇതോടെ കഴിഞ്ഞമാസം വീണ്ടും ബലാത്സംഘത്തിന് ചെയ്യാൻ ശ്രമമുണ്ടായി. എന്നാൽ യുവതി സമർത്ഥമായി രക്ഷപ്പെട്ടു. ഇതും ഭർത്താവിനെ അറിയിച്ചു. പക്ഷേ, കേട്ടതായിപ്പോലും നടിച്ചില്ല. മാത്രമല്ല ഇല്ലാക്കഥകൾ പറയുന്നു എന്നുപറഞ്ഞ് ഭർത്താവിന്റെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ഇനിയും ഭർതൃവീട്ടിൽ നിൽക്കുന്നത് ജീവന് ഭീഷണിയാണെന്ന് വ്യക്തമായതോടെ സ്വന്തം വീട്ടിലേക്ക് പോയി. തുടർന്നാണ് പരാതി നൽകിയത്.
കഴിഞ്ഞവർഷമായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ ഭർത്താവിന്റെ രണ്ടാം വിവാഹമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. ആദ്യബന്ധം ഉപേക്ഷിക്കാൻ ഇടയായ കാരണമുൾപ്പെടെ അന്വേഷിക്കുമെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.