തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. ഡിപ്പോ ഇരിക്കുന്ന നെല്ലനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ആറോളം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്‌തതോടെയാണ് ഡിപ്പോ അടയ്ക്കാൻ തീരുമാനിച്ചത്. തഹസിൽദാരുടെ നിർദേശപ്രകാരമാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡിപ്പോയിൽ നിന്നുള്ള ബസ് സർവ്വീസ് ഉണ്ടാകില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ജില്ലയിലെ നല്ലൊരു ഭാഗം യാത്രക്കാരും ആശ്രയിക്കുന്ന ഡിപ്പോകളിൽ ഒന്നാണ് വെഞ്ഞാറമൂട്. ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.