cloudburst

പിതോറാഗഡ്: ഉത്തരാഖണ്ഡിലെ പിതോറാഗഡിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ മേഘ‌സ്‌ഫോടനത്തിലും മഴയിലും മൂന്ന് പേർ മരിച്ചു. നിരവധി ജനങ്ങൾക്ക് പരുക്കേ‌റ്റു. ടാഗ ഗ്രാമത്തിലും ഗെല ഗ്രാമത്തിലുമാണ് മേഘസ്‌ഫോടനം ഉണ്ടായത്. രണ്ട് ഗ്രാമത്തിലെയും നിരവധി വീടുകൾ മേഘ‌സ്‌ഫോടനത്തിൽ തകർന്നു. ഒൻപത് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

വളരെ ചെറിയ സമയത്ത് ചെറിയൊരു സ്ഥലത്ത് അതിശക്തമായി പെയ്‌തിറങ്ങുന്ന മഴയാണ് മേഘ‌സ്‌ഫോടനം. ഉത്തരാഖണ്ഡിൽ ഇവ ഇട‌യ്ക്കിടക്ക് വൻ നാശം സൃഷ്‌ടിക്കുക പതിവാണ്. രക്ഷാ സേന സ്ഥലത്തെത്തി കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിലും ശക്തമായ മഴ വൻ നാശം വിതച്ചിരുന്നു.