ബംഗളുരു: മാട്രിമോണി സൈറ്റിലൂടെ ഡോക്‌ടറെന്ന് പരിചയപ്പെടുത്തിയ യുവാവ്, യുവതിയിൽ നിന്ന് 10 ലക്ഷം രൂപയുമായി മുങ്ങി. അമിൻ ഇസ്ളാം എന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്. സുഖമില്ലാത്ത മാതാപിതാക്കൾക്ക് വേണ്ടി കുറച്ച് പണം വേണമെന്ന് അമിൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 29 വയസ്സുകാരിയായ യുവതി മേയ് 26 മുതൽ ജൂൺ 24 വരെ പലതവണയായി പത്ത് ലക്ഷം രൂപ നൽകി.
വൈകാതെ യുവതിയുടെ ഫോൺകോളുകൾ എടുക്കാതായതോടെ യുവതിക്ക് തട്ടിപ്പാണോ എന്ന സംശയം ഉണ്ടായി. പിന്നീട് യുവാവിനെ കുറിച്ച് ഒരു വിവരവും ലഭ്യമാകാത്തതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് ബംഗളുരു പൊലീസ് അറിയിച്ചു.