mukesh-methil-devika

നടൻ എന്ന നിലയിൽ നിന്ന് രാഷ്‌ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ ചുവടുമാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയിരുന്നുവെന്ന് ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക. ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാൻ താൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ലെന്നും, മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കിൽ പിന്നെ എന്തിനാണ് വിവാഹം കഴിച്ചതെന്നും ഒരുഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന് മേതിൽ ദേവിക പറയുന്നു. കേരള കൗമുദി ഫ്ളാഷ് മൂവിസിന് നൽകിയ അഭിമുഖത്തിലാണ് മുകേഷും ദേവികയും തങ്ങളുടെ ജീവിതത്തെ കുറിച്ച് മനസു തുറന്നത്.

ദേവികയുടെ വാക്കുകൾ-

'മുകേഷേട്ടൻ രാഷ്‌ട്രീയത്തിലേക്ക് വന്നപ്പോൾ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. അതെന്റെ അജൻഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോൾ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭർത്താവാകുന്നതിനെക്കാൾ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായി'.

അഭിമുഖത്തിന്റെ പൂർണരൂപം ജൂലായ് ലക്കം ഫ്ളാഷ് മൂവിസിൽ വായിക്കാം.