കാസർകോട്: എൽ.ഡി.എഫ് കാസർകോട് ജില്ല കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ജനതാദൾ എസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സി.പി.എമ്മിന്റെയും, സി.പി.ഐയുടേയും ജില്ല നേതാക്കൾ ക്വാറന്റീനിലായി. ജെ.ഡി.എസ് ജില്ല പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ പതിനൊന്നിന് സി.പി.ഐ ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ സംബന്ധിച്ച സി.പി.എം ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, എ.ഡി.എഫ് ജില്ല കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ തുടങ്ങിയവർ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ റാപ്പിഡ് ആന്റിജെൻ പരിശോധനയ്ക്ക് വിധേയരായി. പരിശോധന നടത്തി ഫലം നെഗറ്റീവായെന്ന് സി.പി.എം ജില്ലാ സെക്രട്ടറി അറിയിച്ചു.