മോഹൻലാൽ എന്ന താരത്തെ സൂപ്പർതാരമാക്കി മാറ്റിയ ചിത്രമാണ് 'രാജാവിന്റെ മകൻ'. റിലീസ് ചെയ്‌ത് 34 വർഷങ്ങൾ പിന്നിടുമ്പോഴും ആരാധകർക്ക് ഓരോ കാഴ്‌ചയിലും ആവേശം പകരുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. വർഷങ്ങൾക്കിപ്പുറം ഇപ്പോഴിതാ പുതിയൊരു റെക്കോർഡ് 'രാജാവിന്റെ മകനെ തേടി എത്തിയിരിക്കുന്നു.
#34YearsOfRajavinteMakan എന്ന ഹാഷ് ടാഗോഡ് കൂടി മോഹൻലാൽ ആരാധകർ ട്വിറ്ററിൽ പങ്കുവെക്കാൻ തുടങ്ങിയ ട്വീറ്റുകൾ ഇപ്പോൾ ട്രെൻഡിംഗാണ്. 24 മണിക്കൂർ കൊണ്ട് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട മലയാള സിനിമാ ടാഗ് എന്ന റെക്കോർഡാണ് ഇതിനോടകം രാജാവിന്റെ മകൻ സ്വന്തമാക്കിയത്. 50 ലക്ഷം ട്വീറ്റുകൾ ആണ് ഈ ഹാഷ് ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഈ നേട്ടം ലഭിക്കുന്നത്.
First 5 Million Twitter tag of Mollywood 💯🔥#34YearsOfRajavinteMakan pic.twitter.com/aKDqZeIQZN
— Mohanlal Fans Club (@MohanlalMFC) July 17, 2020