astronoid

ഒരു വമ്പൻ ഛിന്നഗ്രഹം ഭൂമിക്ക് അരികിലൂടെ ഈ ആഴ്‌ച കടന്നുവരികയാണെന്ന് മുന്നറിപ്പ് നൽകുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 'അസ്‌റ്റെ‌റോയിഡ് 2020 എൻഡി' എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ജുലായ് 24ന് ഭൂമിയുമായി 0.034 അസ്ട്രോനോമിക്കൽ യൂണി‌റ്റ് (5,086325 കിലോമീറ്റർ) അരികിലൂടെയാവും കടന്നുപോകുക. അസ്‌റ്റെ‌റോയിഡ് 2020 എൻഡിയ്‌ക്ക് 170 മീ‌റ്ററാണ് നീളം. 48,000 കിലോമീ‌റ്റർ വേഗത്തിൽ ദ്രുതഗതിയിലാണ് ഛിന്നഗ്രഹം വരിക.

ഞായറാഴ്‌ചയോടെ രണ്ട് ഛിന്നഗ്രഹങ്ങൾ കൂടി കടന്നുപോകുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. 2016 ഡിവൈ 30, 2020 എംഇ3 എന്നിവയാണിവ. ഇതിൽ 24ന് കടന്നുവരുന്ന ഛിന്നഗ്രഹം അപടക സാധ്യത ഉള‌ള വിഭാഗത്തിൽ പെടുന്നതാണ്. ഇവയുടെ ആകെ അളവ് കണക്കാക്കിയും ഭൂമിയോട് അടുത്തുവരുന്നതിന്റെ കണക്ക് നോക്കിയുമാണ് അപകട സാധ്യതയുണ്ടോ എന്ന് ഗണിക്കുക. 2016 ഡിവൈ 30 കടന്നുവരുന്ന വേഗം മണിക്കൂറിൽ 54,000 കിലോമീറ്ററാണ്. 2020 എംഇ3യോ മണിക്കൂറിൽ 16000 കിലോമീറ്ററും. ഇവയിൽ ആദ്യത്തേതാണ് കൂട്ടത്തിൽ ചെറുത്. 15 അടിയാണ് ഇതിന്റെ വീതി. കൂട്ടത്തിൽ വലുതായ 2020 എംഇ3 ഇന്നലെ ഭൂമിയുമായി വളരെ അടുത്ത് കടന്നുപോയി. 2016 ഡിവൈ 30 ഭൂമിയിൽ നിന്ന് 0.03791 അസ്ട്രനോമിക്കൽ യൂണി‌റ്റ് അകലെയാണ് ( ഏകദേശം 56 ലക്ഷം കിലോമീ‌റ്റർ). ഭൂമിക്കരികിലൂടെ ഇവ രണ്ടും കടന്ന് പോകുമെങ്കിലും ഇവ ഭൂമിക്ക് വലിയ ഭീഷണിയല്ലെന്നാണ് നാസ ശാസ്‌ത്രജ്ഞർ അറിയിക്കുന്നത്.