rape

കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകനായ പിതാവടക്കമുളള നാലുപേർ അറസ്റ്റിൽ. കാസർകോട് തൈക്കടപ്പുറത്താണ് സംഭവം. പെൺകുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എട്ടാംക്ളാസിൽ പഠിക്കുന്ന സമയംമുതൽ പിതാവ് പീഡിപ്പിക്കുകയായിരുന്നെന്നും ഏഴുപേർ തന്നെ ഉപദ്രവിച്ചെന്നും പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. വീട്ടിൽ വച്ചായിരുന്നു പീഡനം നടന്നത്. കുട്ടിയെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. അറസ്റ്റിലായവർക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ പിതാവിനെതിരെ നേരത്തേയും പോക്സോ കേസ് എടുത്തിരുന്നു. പെൺകുട്ടിയെ ഉപദ്രവിച്ച മറ്റുളളവർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പീഡന വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരെയും പ്രതി ചേര്‍ത്തേക്കും. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാേ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.