bali

പിതൃപരമ്പരയുടെ മോക്ഷപ്രാപ്‌തിക്കായി ബലിതർപ്പണത്തിന് എത്തുന്ന ആയിരക്കണക്കിന് വിശ്വാസികളുടെ മന്ത്രോച്ചാരണം കൊണ്ട് മുഖരിതമാകേണ്ട തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിക്കല്ലുകൾ ഒഴിഞ്ഞുകിടക്കുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രങ്ങളിലും മറ്റു അനുബന്ധ സ്ഥലങ്ങളിലും ബലിതർപ്പണത്തിന് സർക്കാർ വിലക്കുള്ളതിനാൽ വിശ്വാസികൾ വീടുകളിലാണ് ബലിയർപ്പിക്കുന്നത്. പതിവ് പൂജകൾ മാത്രമാണ് ക്ഷേത്രത്തിൽ നടന്നത്.