tilakan-nehru

അഭിനയിച്ചു തീർത്ത കഥപാത്രങ്ങൾ പോലെ തന്നെ ജീവിതത്തിലും ആരെയും കൂസാത്ത സ്വഭാവത്തിന് ഉടമയായിരുന്നു നടൻ തിലകൻ. തനിക്ക് ശരിയെന്ന് തോന്നുന്നത് ഉറക്കെ വിളിച്ചു പറയാൻ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം തട്ടകമായ സിനിമാ മേഖലയിൽ നിന്ന് എതിർപ്പുകൾ തിലകനെ തേടി എത്തി. എതിർത്തവർ അടിയറവ് പറഞ്ഞതല്ലാതെ തിലകൻ എന്ന മനുഷ്യനെയോ നടനെയോ ഒന്നിളക്കാൻ ആർക്കുമായില്ല.

അഭിനയജിവിതത്തിലേക്ക് കടക്കുംമുമ്പ് ഇന്ത്യൻ സൈന്യത്തിൽ തിലകൻ സേവനം അനുഷ്‌ഠിച്ചിരുന്നു. അക്കാലത്ത് ഉണ്ടായ ഒരു ദുരനുഭവവും,​ അതിനെ തിലകൻ നേരിട്ടതും വെളിപ്പെടുത്തുകയാണ് നടൻ ബിനോയ് നമ്പാല. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ തിരക്കഥാകൃത്ത് ജോൺപറഞ്ഞ അനുഭവങ്ങളാണ് ബിനോയ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'സിനിമ തന്ന സമ്മാനം

തിലകൻ സർ നല്ല പ്രായത്തിൽ പട്ടാളത്തിലായിരുന്നു.അങ്ങനെയിരിക്കെ കാശ്മീരിലെ അതിശൈത്യത്തിൽ അദ്ദേഹത്തിൻ്റെ കാലുകൾക്ക് ക്ഷതം സംഭവിക്കുകയും, ഒരു കാൽ മുറിച്ച് കളയാൻ പട്ടാളത്തിലെ ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു.

1950 -60 കാലഘട്ടങ്ങളിൽ പട്ടാള ആശുപത്രികളിൽ അത്രക്ക് ഉള്ള സൗകര്യങ്ങളെ ഉണ്ടായിരുന്നുള്ളു. എന്നാൽ കാല് മുറിക്കുന്നതിനെ തിലകൻ സർ നഖശിഖാന്തം എതിർത്തു. കാല് പോകുന്നതിലും നല്ലത് ജീവൻ പോകുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം. പക്ഷെ ഒരു സാധാ പട്ടാളക്കാരന്റെ എതിർപ്പിന് അവിടെ യാതൊരു പരിഗണനയും കിട്ടിയില്ല.

മുറിക്കാൻ പോകുന്ന കാലും തടവി പുള്ളി വിഷമിച്ചിരിക്കുമ്പോഴാണ്, അന്നത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു പട്ടാള ആശുപത്രി സന്ദർശിക്കാൻ വരുന്നത്. പ്രധാനമന്ത്രിയോട് സംസാരിക്കാൻ പാടില്ലെന്ന കർശന നിയന്ത്രണം എല്ലാ പട്ടാളക്കാർക്കും കിട്ടിയിരുന്നു

എന്നാൽ തൻ്റെ കിടക്ക കടന്ന് പോയ നെഹ്‌റുവിനെ തിലകൻ സർ കൈ നീട്ടി തടഞ്ഞ് ഒരു സങ്കടം ബോധിപ്പിക്കാൻ ഉണ്ടെന്ന് പറഞ്ഞു. അനുഭാവത്തോടെ തൻ്റെ കിടക്കക്കരികിലേക്ക് വന്ന പ്രധാനമന്ത്രിയോട്, അദ്ദേഹം തൻ്റെ അവസ്ഥ പറഞ്ഞു. തൻ്റെ സമ്മതത്തോടെയല്ല കാല് മുറിക്കുന്നതെന്നും, തന്നെ വേറെ ആശുപ്രതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം നെഹ്രുവിനോട് അപേക്ഷിച്ചു. ചുറ്റും നിന്ന് കണ്ണ് ഉരുട്ടിയ മേൽ ഉദ്യോസ്ഥന്മാരുടെ ഭീഷണികൾ തീർത്തും അവഗണിച്ചു കൊണ്ടാണ് കെ.സുരേന്ദ്രനാഥ തിലകൻ ആ പരാതി പറഞ്ഞത്.

തിലകനെ കേട്ട് തിരികെ പോയ നെഹ്‌റു, തൻ്റെ ഓഫീസിൽ എത്തിയിട്ട് ആദ്യം ചെയ്തത് അദ്ദേഹത്തെ വേറെ നല്ല ആശുപത്രിലേക്ക് മാറ്റാൻ ഉള്ള ഉത്തരവിടുകയായിരുന്നു, കൂടാതെ, പട്ടാളക്കാരുടെയോ, അവരുടെ അടുത്ത ബന്ധുക്കളുടെയോ അനുവാദം ഇല്ലാതെ കാല് മുറിക്കുന്നത് പോലെയുള്ള ചികിത്സകൾ മേലിൽ പാടില്ലായെന്നും ഉത്തരവിട്ടു.

സഫാരി ചാനലിലെ സ്മൃതിയിൽ ജോൺപോൾ സർ വിവരിച്ച സംഭവമാണിത്...!!

തിലകൻ സർ സിനിമയിലും ജീവിതത്തിലും ചങ്കൂറ്റമുള്ളവൻ തന്നെയായിരുന്നു ....!! Copy paste..

NB: എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷം, തിലകൻ സാറിന്റെയും കല്പന ചേച്ചിയുടേയും കൂടെ ചേർന്ന് നിൽക്കാൻ പറ്റിയതാണ് രഞ്ജി സർ എനിക്കുവേണ്ടി കരുതിവച്ച സമ്മാനം!!'