vipani
വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ കൊവിഡ് വിപണി

കിളിമാനൂർ: നിങ്ങളൊന്ന് ഫോൺ ചെയ്താൽ നിത്യോപയോഗ സാധനങ്ങൾ വീട്ടുപടിക്കലെത്തും. കൊവിഡ് വ്യാപനത്തെത്തുടർന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുള്ളതിനാൽ നിത്യോപയോഗ സാധനങ്ങൾ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വീടുകളിലെത്തിക്കും. ആവശ്യമായ സാധനങ്ങൾ ഫോണിലൂടെ അറിയിച്ചാൽ യാത്രാ ചെലവോ മറ്റ് സർവീസ് ചാർജോ ഈടാക്കാതെയാണ് അസോസിയേഷൻ സാധനങ്ങൾ വീടുകളിലെത്തിക്കുന്നത്.ഞായറാഴ്ചകളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ അസോസിയേഷൻ ഓഫീസിൽ വിപണിയും ആരംഭിച്ചു. ഹോം ഡെലിവറി ചെയ്യുന്ന സാധനങ്ങളെല്ലാം ഇവിടെ നിന്നും അതേ വിലയിലും വാങ്ങാവുന്നതാണ്. പച്ചക്കറി,കിഴങ്ങ്,പഴം,മുട്ട തുടങ്ങിയവയും കർഷകരിൽ നിന്നും വാങ്ങുകയും ആവശ്യക്കാർക്ക് വില്പന നടത്തുകയും ചെയ്യുന്നു.ഞായറാഴ്ച വിപണിയുടെ ഉദ്ഘാടനം പ്രസിഡന്റ് മോഹൻ വാലഞ്ചേരി നിർവഹിച്ചു. ജനറൽ സെക്രട്ടറി എൻ.ഹരികൃഷ്ണൻ,വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ്,എസ്.വിപിൻ,വി.വത്സകുമാരൻ നായർ,വി.വിജയൻ,ജയചന്ദ്രൻ,അശ്വതി സ്റ്റുഡിയോ രാധേഷ് കുമാർ,അപർണ അനിൽ തുടങ്ങിയവർ പങ്കെടുത്തു.ഫോൺ:85473 74368, 8848850325.