kada

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന്റെ പേരിൽ തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ രാമചന്ദ്രൻ, പോത്തീസ് എന്നിവയുടെ ലൈസൻസ് റദ്ദാക്കിയതായി തിരുവനന്തപുരം കോർപറേഷൻ മേയർ കെ. ശ്രീകുമാർ അറിയിച്ചു. ഈ സ്ഥാപനങ്ങൾ നഗരത്തിൽ രോഗവ്യാപനത്തിന്റെ സാധ്യത വർദ്ധിപ്പിച്ചു.

കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ടവർ പല പ്രാവശ്യം നിർദ്ദേശിച്ചെങ്കിലും അതെല്ലാം തള‌ളിക്കളയുന്ന സമീപനമാണുണ്ടായത്. അത് കാരണം രാമചന്ദ്രനിൽ നൂറ് കണക്കിന് ജീവനക്കാർ രോഗബാധിതരായി. ഇവിടെ വന്നുപോയവർക്കും രോഗം വരാനുള‌ള സാധ്യത കൂടുതലാണ്. പോത്തീസിലും നഗരസഭയുടെ അറിയിപ്പുകൾ ലംഘിക്കപ്പെട്ടു. സമൂഹമാദ്ധ്യമത്തിലൂടെയാണ് മേയർ വിവരം അറിയിച്ചത്.