രാജ്യത്തെ ഓരോ പുരുഷന്മാരും ഒന്നിൽ കൂടുതൽ വിവാഹം കഴിക്കണം അല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടിവരും. ഇത്ര മനോഹരമായ ആചാരം എവിടെയെന്നറിയാമോ? ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലാണിത്. മുൻപ് എത്യോപ്യയുമായി 1998-2000 കാലഘട്ടത്തിൽ നടന്ന യുദ്ധത്തിൽ രാജ്യത്തെ 1,50,000ലധികം സൈനികർ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. ഇതോടെ ആണുങ്ങളുടെ എണ്ണം രാജ്യത്ത് കുത്തനെ കുറഞ്ഞു. അക്കാലത്ത് എറിത്രിയയിൽ 40 ലക്ഷം പേർ മാത്രമാണുണ്ടായിരുന്നത്.
പ്രസിഡന്റ് ഇസെയ്‌സ് അഫ്‌വെർക്കിയുടെ നേതൃത്വത്തിലുള്ള സർക്കാർ തുടർന്ന് ഇങ്ങനെ ഉത്തരവിറക്കി. ബഹുഭാര്യാത്വം കുറ്റകൃത്യമായി പലരാജ്യങ്ങളും കണക്കാക്കുമ്പോഴും അതിൽ നിന്ന് വേറിട്ട് ചിന്തിക്കുകയാണ് എറിത്രിയ.രാജ്യത്തെ എല്ലാ പുരുഷന്മാർക്കും കുറഞ്ഞത് രണ്ടു ഭാര്യമാരെങ്കിലും ഉണ്ടാവണമെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിനെ എതിർക്കുന്നയാൾ പുരുഷനായാലും സ്ത്രീയായാലും അവർക്ക് ജീവപര്യന്തം തടവാണ് നിയമം അനുശാസിക്കുന്നത്.
ബഹുഭാര്യാത്വം അനുവദിക്കുന്ന ദൈവത്തിന്റെ നിയമം അനുസരിച്ചാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം. രണ്ടാമതൊരു സ്ത്രീയെ വിവാഹം കഴിക്കാൻ മടിക്കുന്ന പുരുഷനെ കാത്തിരിക്കുന്നത് ജീവപര്യന്തം തടവും ജയിലിലെ കഠിനമായ ജോലികളുമാണ്. വീണ്ടുമൊരു കല്യാണം കഴിക്കുന്നതിൽ നിന്ന് ഭർത്താവിനെ തടയുന്ന സ്ത്രീകൾക്കും ഇതേ ശിക്ഷ ലഭിക്കും. ചെങ്കടലിന്റെ ഗ്രീക്ക് നാമത്തിൽ നിന്നാണ് ഈ രാജ്യത്തിന് എറിത്രിയ എന്ന പേരു കിട്ടിയത്. അസ്മാറയാണ് തലസ്ഥാനം.