wild

കൊല്ലം: തെന്മല പഞ്ചായത്തിലെ കുറവൻതാവളത്തിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. വഴിയോരത്ത് പഞ്ചായത്ത് സ്ഥാപിച്ചിരുന്ന അജൈവ മാലിന്യ സംഭരണി ആന നശിപ്പിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ചിന്നം വിളി കേട്ട തോട്ടം തൊഴിലാളികൾ ലയത്തിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് റോഡിൽ നിന്ന ആനയെ കണ്ടത്. കുറവൻതാവളത്തിന് പുറമെ മാമ്പഴത്തറയിലും സമീപത്തെ റോഡിലും പകൽ സമയത്ത് പോലും കാട്ടാന ഇറങ്ങുന്നത് നിത്യ സംഭവമായിട്ടുണ്ട്. കാട്ടാനകൾക്ക് പുറമെ ജനവാസ മേഖലയിൽ പുലിയുടെ ശല്യവും രൂക്ഷമാണ്.