enzymatica

ന്യൂഡൽഹി: കൊവിഡ് വൈറസിനെ 20 മിനിറ്റിനുള്ളിൽ നിര്‍ജ്ജീവമാക്കുന്ന മൗത്ത് സ്‌പ്രേയുമായി സ്വീഡിഷ് ലൈഫ് സയന്‍സ് കമ്പനിയായ എന്‍സൈമാറ്റിക്ക.കോള്‍ഡ്സൈം എന്ന് പേരിട്ടിരിക്കുന്ന സ്‌പ്രേ ചുരുങ്ങിയ സമയത്തിനുള്ളിൽ സാർസ്-കൊവ്-2 വൈറസിനെ നശിപ്പിക്കും എന്നാണ് എന്‍സൈമാറ്റിക്ക അവകാശപ്പെടുന്നത്.മൗത്ത് സ്‌പ്രേയുടെ ഇന്‍-വിട്രോ പഠനത്തിന്റെ പ്രാഥമിക ഫലങ്ങള്‍ അത് തെളിയിച്ചിട്ടുണ്ട്.

കൊവിഡ് വൈറസിനും മറ്റ് വൈറസുകൾക്കും എതിരായി പ്രവർത്തിക്കാൻ കോള്‍ഡ്സൈമിന് കഴിയും.ഓറല്‍ ക്യാവിറ്റിയിൽ വച്ച് തന്നെ സാർസ്-കൊവ്-2 വൈറസിനെ നശിപ്പിക്കുന്നു.കോള്‍ഡ്സൈമിന്റെ പ്രധാനഘടകങ്ങൾ ഗ്ലിസറോളും അറ്റ്‌ലാന്റിക് കോഡ് ട്രിപ്‌സിനും ചേര്‍ന്നതാണ്.കൊവിഡിന് കാരണമാകുന്ന സാർസ്-കൊവ്-2 വൈറസിനെ നിര്‍ജ്ജീവമാക്കുന്നതിനുള്ള കോള്‍ഡ്‌സൈമിന്റെ കഴിവ് നിര്‍ണ്ണയിക്കുകയായിരുന്നു ഇപ്പോഴത്തെ പഠനത്തിന്റെ ലക്ഷ്യം. പരീക്ഷണത്തിൽ കോള്‍ഡ്സൈം 20 മിനിറ്റിനുള്ളില്‍ സാർസ്-കൊവ്-2 വൈറസിനെ 98.3 ശതമാനത്തോം നിര്‍ജ്ജീവമാക്കി.

കോള്‍ഡ്സൈം മറ്റ് കോശങ്ങൾക്ക് എതിരെ പ്രവർത്തിക്കില്ലെന്നും പഠനത്തിൽ വ്യക്തമായി.

സാർസ്-കൊവ്-2 വൈറസ് നേരിയ ലക്ഷണങ്ങൾ ഉള്ളപ്പോൾ തന്നെ തൊണ്ടയിൽ സജീവമായി പ്രവർത്തിച്ച് വൈറല്‍ ഷെഡിംഗ് ഉണ്ടാക്കുന്നു. കോള്‍ഡ്‌സൈം വായിലേക്ക് സ്‌പ്രേ ചെയ്യുന്നത് വൈറസിന്റെ പ്രവർത്തനത്തെ ബാധിക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.