ഡമസ്‍കസ്: വടക്ക് പടിഞ്ഞാറൻ സിറിയയിൽ കാർബോംബ് സ്‍ഫോടനത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കേറ്റു. സിറിയ - തുർക്കി അതിർത്തിയിലെ അസാസ് മേഖലയിലെ സിക്കു ഗ്രാമത്തിലാണ് സ്‍ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്.
തുർക്കിയുടെ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലാണ് അസാസ് മേഖല. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ 2016ലാണ് തുർക്കി ആദ്യമായി ഇടപെടുന്നത്. അസാസ് മേഖല അന്ന് മുതൽ വിമതരുടെ കൈകളിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുർദിഷ് പോരാളികളാണ് ഇത്തരം ആക്രമണങ്ങൾ സാധാരണ നടത്താറുള്ളത്.