കൊല്ലം: കൊവിഡ് കാലമായതോടെ ജനത്തിരക്ക് ഒഴിഞ്ഞതും കാട് കയറി നശിക്കുകയാണ് ഈ കാത്തിരുപ്പ് കേന്ദ്രം.ആളനക്കമില്ലാത്ത ദേശീയപാതയോരത്തെ ഒരു കാത്തിരിപ്പ് കേന്ദ്രം. കൊല്ലം - തിരുമംഗംലം ദേശീയ പാതയോരത്ത് നെടുവത്തൂർ കിള്ളൂർ ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡാണ് കാടുമൂടി നശിക്കുന്നത്. പത്തു വർഷം മുമ്പ് നാട്ടുകാർ നിർമിച്ച വെയിറ്റിംഗ് ഷെഡാണിത്. തിരക്കുള്ള കവലയാണെങ്കിലും ഇപ്പോൾ ഈ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ആരും എത്താറില്ല. കൊവിഡ് പശ്ചാത്തലമായപ്പോൾ തീരെ ആളനക്കമില്ലാതെയായി. ഇതോടെ കുറ്റിക്കാട് വളർന്നുതുടങ്ങി. ഇപ്പോൾ ഒരാൾ പൊക്കത്തിൽ കുറ്റിക്കാടു പടർന്നു കഴിഞ്ഞു. കണ്ടാൽ കാട്ടിനുളളിലെ കാത്തിരുപ്പുകേന്ദ്രമായി.