തിരുവനന്തപുരം: സമ്പർക്കം വഴിയുള്ള രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാർക്ക് ഉൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്ക് ഇടയിലും രോഗ വ്യാപനമുണ്ടായത്.
ആശുപത്രിയിലെ 14 രോഗികൾക്കും 10 കൂട്ടിരിപ്പുകാർക്കും ആണ് കൊവിഡ് പിടിപെട്ടത്. കഴിഞ്ഞ ദിവസം തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതി രൂക്ഷമായിരുന്നു. ഡോക്ടർമാരടക്കം 20 പേർക്കാണ് രോഗം ബാധിച്ചത്. 150 ജീവനക്കാർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. കൊവിഡ് പടരുന്ന പശ്‌ചാതലത്തിൽ ആശുപത്രിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.