covida

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 54 പേർ മറ്ര് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ഇന്നും കൂടുതലാണ് 528 പേർക്കാണ് ഇങ്ങനെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരണമടഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുടർച്ചയായി രണ്ടാം ദിവസവും 700ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കയാണ്. 984 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 353 ആയി. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി വിക്‌ടോറിയ (72) കൊവിഡ് ബാധിച്ച് മരിച്ചു.

കൊവിഡ് പോസി‌റ്റീവായവരുടെ ജില്ലകൾ തിരിച്ചുള‌ള കണക്ക് നോക്കിയാൽ തിരുവനന്തപുരം-151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂർ 57,ആലപ്പുഴ-പാലക്കാട് 46, പത്തനംതിട്ട-കാസർഗോഡ് 40, കോഴിക്കോട്-കോട്ടയം 39, തൃശൂർ 19, വയനാട് 17 എന്നിങ്ങനെയാണ്. 17 ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്. ഡിഎസ്‌സി 29, ഐടിബിപി 4,കെ.എൽ.എഫ് 1, കെ.എസ്.സി 4.

സംസ്ഥാനത്ത് 23നകം 742 ഫസ്‌റ്റ് ലൈൻ സെന്ററുകൾ സജ്ജമാക്കും. ബെഡുകളുടെ എണ്ണം 69,215 ആക്കും. 187 ഫസ്‌റ്ര് ലൈൻ സെന്ററുകളിൽ 20,404 ബെഡുകൾ. എല്ലാ സി.എഫ്.എൽ.ടി.സികളിലും രാവിലെ മുതൽ വൈകിട്ട് വരെ ഒ.പി ഉണ്ടാകും. തിരുവനന്തപുരത്ത് ആകെ രോഗികളിൽ 137 പേ‌ർക്കും സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. രോഗമുക‌്തി നിരക്ക് സംസ്ഥാനത്ത് ഇന്ന് 274 ആണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. രോഗികളുടെ എണ്ണം പെരുപ്പിച്ച് ചിലർ‌ നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പറഞ്ഞതു തന്നെ പറയുന്ന ഇവരെ തിരുത്താനില്ല. കൊവിഡിന് നാശം വിതക്കാവുന്ന തരം ഘടകങ്ങൾ സംസ്ഥാനത്തുണ്ട്. ജനസാന്ദ്രത കൂടുതലാണിവിടെ. ഏറ്റവുമധികം വയോജനങ്ങളുള‌ളതും കേരളത്തിലാണ്. മരണനിരക്ക് കുറവായിരിക്കുന്നത് പ്രതിരോധത്തിലെ മികവാണ്. ടെസ്‌റ്റുകൾ നടത്തുന്ന കണക്കിന് കേരളം പക്ഷെ മുന്നിലാണ്. ഒരു പോസി‌റ്റീവ് കേസിന് 44 കേസുകളാണ് ടെസ്‌റ്റ് ചെയ്യുന്നത്.മഹാരാഷ്‌ട്രയിൽ അത് 5 ആണ്. ഡൽഹിയിൽ ഏഴ്, തമിഴ്നാട്ടിൽ 11, കർണാടകയിൽ 17, ഗുജറാത്തിൽ 11 എന്നിങ്ങനെയാണ്. സംസ്ഥാനത്ത് സർക്കാർ തലത്തിൽ 59 പരിശോധനാ കേന്ദ്രങ്ങൾ ഉണ്ട്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള‌ളത് ആകെ 1,62,444 പേരാണ്. 8277 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ. മരണനിരക്ക് 0.33% ആണ്.

സംസ്ഥാനത്ത് ക്ളസ്‌റ്ററുകൾ വർദ്ധിക്കുകയാണ്. 18 ലാർജ് കമ്മ്യൂണി‌റ്റി ക്ളസ്‌റ്ററുകളാണ് സംസ്ഥാനത്തുള‌ളത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറ്റവും തിക്ത ഫലം അനുഭവിച്ചത് തീരദേശത്തുള‌ളവരാണ്. സാധ്യമായ സഹായം ചെയ്യാൻ സർക്കാരിന്റെ ബാദ്ധ്യതയാണ്. അതിനായാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കോവിഡ് ചികിത്സയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.