പ്രഭാസിന്റെ നായികയായി ദീപിക പദുകോൺ തെലുങ്കിൽ അരങ്ങേറുന്നു. ദുൽഖർ സൽമാനും കീർത്തി സുരേഷും അഭിനയിച്ച മഹാനടിക്ക് ശേഷം നാഗ് അശ്വിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് ദീപിക പദുകോൺ പ്രഭാസിന്റെ നായികയാകുന്നത്.
വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സയൻസ് ഫിക്‌ഷൻ ചിത്രം തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം തുടങ്ങാനാണ് തീരുമാനം.