luvis

ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ആക് ഷൻ ത്രില്ലർ ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരം ലൂവിസ് മാൻഡിലർ പ്രധാന വേഷത്തിൽ എത്തുന്നു. നടൻ, സംവിധായകൻ , നിർമ്മാതാവ്, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലൂവിസ് മാൻഡിലറിന്റെ മലയാള അരങ്ങേറ്റ ചിത്രമാണ് പവർ സ്റ്റാർ. മൈ ബിഗ് ഫാറ്റ് വെഡിങ് ,മൈ ബിഗ് ഫാറ്റ് ഗ്രീക്ക് ലൈഫ് ,മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡി​ംഗ് 2 തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. വെർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് പവർ സ്റ്റാർ നിർമിക്കുന്നത്. ബാബു ആന്റണി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്,റിയാസ് ഖാൻ,അബു സലിം,ബിനീഷ് ബാസ്റ്റിൻ എന്നിവരാണ് മറ്റു താരങ്ങൾ. ഡെന്നീസ് ജോസഫ് തിരക്കഥ എഴുതുന്നു.