റിയാദ്:പിത്താശയ വീക്കത്തെ തുടർന്ന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 84 കാരനായ രാജാവിനെ രാജ്യ തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ സൗദി പുറത്തുവിട്ടിട്ടില്ല. ന്യൂസ് ഏജൻസിയായ എസ്.പി.എയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.