ന്യൂഡൽഹി: രാമക്ഷേത്രനിർമ്മാണത്തിന് തുടക്കം കുറിക്കാൻ ആഗസ്റ്റ് അഞ്ചിന് അയോദ്ധ്യയിൽ നടത്തുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.ആധാരശിലയിടുന്നത് പ്രധാനമന്ത്രിയെന്നാണ് സൂചന. 11 മണിയോടെ എത്തുന്ന പ്രധാനമന്ത്രി രണ്ടു മണിക്കൂറോളം അവിടെ ഉണ്ടാകും.രാവിലെ എട്ടിന് പ്രധാനചടങ്ങുകൾ ആരംഭിക്കും. ആഗസ്റ്റ് മൂന്നു മുതൽ വൈദിക ചടങ്ങുകൾ ആരംഭിക്കും. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചാവും പരിപാടിയെന്ന്
ട്രസ്റ്റ് പ്രസിഡന്റ് നൃത്യഗോപാൽ ദാസ് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൽ.കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് ഉൾപ്പെടെ 50ഓളം പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.
അയോദ്ധ്യയിലാകെ സി.സി.ടി.വി സ്‌ക്രീനുകൾ സ്ഥാപിച്ച് ചടങ്ങ് കാണാൻ അവസരം ഒരുക്കും. രണ്ടു മാസം മുമ്പ് നടക്കേണ്ടിയിരുന്ന ചടങ്ങ് കൊവിഡ് വ്യാപനം മൂലം മാറ്റിവയ്ക്കുകയായിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സർക്കാർ നിയന്ത്രിത സമിതിയ്ക്ക് തർക്കഭൂമി ക്ഷേത്രനിർമ്മാണത്തിന് വിട്ടുകിട്ടിയത്.
40 കിലോയുടെ വെള്ളിശില
40 കിലോ വെള്ളിയിൽ തീർത്ത ശിലയാണ് ശ്രീകോവിലിന്റെ സ്ഥാനത്ത് സ്ഥാപിച്ച് ഭൂമി പൂജ നടത്തുന്നത്