padmanabha-swamy-temple-


തിരുവനന്തപുരം: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ 9 സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദേവസ്വം പാറാവുകാർക്കും, റിസർവ് ബറ്റാലിയനിലെ ആറു പൊലീസുകാർക്കുമാണ് രോഗബാധ. ക്ഷേത്ര ഗാർഡുമാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടിരുന്നു. ഇന്ന് ഇരുപതു പേരെ പരിശോധിച്ചപ്പോഴാണ് ഏഴു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത്.നാളെ 30 ഗാർഡുമാരെക്കൂടി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫിസർ അറിയിച്ചു.. ലോക് ഡൗൺ നിലവിൽ വന്നപ്പോൾ തന്നെ ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം വിലക്കിയിരുന്നു.

അതേസമയം തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. 2062 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇന്ന് 182 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 170 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. അതേസമയം, ജില്ലയിലെ കൊവിഡ് 19 സ്ഥിതി അതി സങ്കീർണമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 14രോഗികൾക്കും പത്തിലേറെ കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു..