കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായുള്ള ഡ്യൂസേർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ലൈവ് തംബോല ഗെയിമിംഗ് ആപ്ലിക്കേഷനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ആരാധകരുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായാണ് ബ്ലാസ്റ്റേഴ്‌സ് ലൈവ് തംബോല ഗെയിമിംഗ് ആപ്ലിക്കേഷനായ 'മൂല' അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള ബ്ലാസ്റ്രേഴ്സ് ആരാധകർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന തരത്തിൽ യൂസർ ഇന്റർഫേസ് ഉൾക്കൊള്ളുന്ന ലൈവ് തംബോല ഗെയിം ആപ്പിൾ ആപ്പ് സ്റ്റോറിൽ എംലൈവ് ഗെയിമുകളായും ഗൂഗിൾ പ്ലേ സ്റ്റോറിൽ മൂല ലൈവ് എന്ന നിലയിലും ഡൗൺലോഡ് ചെയ്യാം. ലൈവ് ഹോസ്റ്റുകൾക്കൊപ്പം ആഴ്ചയിൽ രണ്ടുതവണ നടക്കുന്ന ഗെയിമിൽ പങ്കെടുക്കുന്നതിലൂടെ ആരാധകർക്ക് സമ്മാന തുകകൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഈ സംരംഭത്തിലൂടെ വീടുകളിൽ സുരക്ഷിതമായിരിന്നുകൊണ്ട് ഡിജിറ്റലായി ഒത്തുചേരാനും, ഇടപഴകാനും ക്ലബ് ആരാധകരോട് അഭ്യർത്ഥിച്ചു.