pic

ദുബായ്: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരം നീട്ടിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ അറിയിച്ചു. ഇന്ന് ചേര്‍ന്ന ക്രിക്കറ്റ് കൗണ്‍സിൽ യോഗത്തിന്റേതാണ് തീരുമാനം. ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. ഓസ്‌ട്രേലിയയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് മത്സരം നീട്ടിവച്ചത്.

അതേസമയം 2022ല്‍ മത്സരം നടത്താനും ക്രിക്കറ്റ് കൗണ്‍സിൽ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ മുതല്‍ നവംബര്‍ 22 വരെയാകും മത്സരം നടക്കുക. എന്നാൽ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ മാറ്റമില്ലെന്നും മത്സരങ്ങള്‍ 2023 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ നടക്കുമെന്നും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ വ്യക്തമാക്കി. നവംബര്‍ 26നാണ് ലോകകപ്പ് ഫൈനല്‍ നടക്കുക. കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകകപ്പ് നടത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മത്സരങ്ങള്‍ മാറ്റിവയ്ക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ തീരുമാനിച്ചത്.