ന്യൂഡൽഹി:കൊവിഡ് വൈറസ് വ്യാപനം അഞ്ചര മാസം പിന്നിട്ടിട്ടും വാക്സിൻ കണ്ടുപിടിക്കാനായിട്ടില്ല.ലോകത്തിന്റെ പല ഭാഗത്തും കൊവിഡിന് പ്രതിവിധിയായി വാക്സിൻ കണ്ട് പിടിക്കാനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. കൊവിഡ് 19ന് എതിരെ പ്രോട്ടീന്‍ അധിഷ്ഠിതമായി നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി യു.കെയിലെ ഒരു ബയോടെക് സ്ഥാപനം അവകാശപ്പെട്ടു.
ഈ പരീക്ഷണത്തിലൂടെ തീവ്രപരിചരണം ആവശ്യമായി വരുന്ന രോഗികളുടെ ശതമാനം 79 ശതമാനതോളം കുറഞ്ഞു.സൗത്താംപ്ടൺ ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ സിനെര്‍ജെന്‍ എസ്.എന്‍.ജി 001 എന്ന പ്രോട്ടീന്‍ ഫോര്‍മുലേഷനാണ് വികസിപ്പിച്ചത്.കമ്പനിയുടെ അവകാശവാദം തെളിയിക്കപ്പെട്ടാൽ ഇത് കൊവിഡ് ചികിത്സയിലെ ഒരു പ്രധാന വഴിത്തിരിവായിരിക്കും. കൊവിഡ് ബാധിച്ച രോഗികൾ നെബുലൈസര്‍ ഉപയോഗിച്ച് ശ്വസിച്ചാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. എസ്.എന്‍.ജി 001 ഫോര്‍മുലേഷന്‍ ഇന്റര്‍ഫെറോണ്‍ ബീറ്റ എന്ന പ്രോട്ടീന്‍ ഉപയോഗിക്കുന്നു. രോഗികള്‍ക്ക് നെബുലൈസര്‍ വഴി എസ്.എന്‍.ജി 001 നല്‍കിയാല്‍, ആശുപത്രിയിലോ വെന്റിലേറ്ററിലോ കഴിയുന്ന രോഗികളുടെ ശതമാനത്തിൽ മാറ്റം വരും.ചികിത്സ നടത്തിയ രോഗികളില്‍ ശ്വസനക്ഷമത വർദ്ധിച്ചതായി കണ്ടെത്തി.
2020 മാര്‍ച്ച് 30 നും മെയ് 27 നും ഇടയില്‍ 101 രോഗികളില്‍ സിനെര്‍ജെന്‍ ചികിത്സ നടത്തി.യു.കെയിലെ ഒമ്പത് സ്‌പെഷ്യലിസ്റ്റ് ആശുപത്രികളിൽ നിന്നാണ് 101 രോഗികളെ തിരഞ്ഞെടുത്തത്.സിനെര്‍ജെന്‍ സി.ഇ.ഒ റിച്ചാര്‍ഡ് മാര്‍സ്ഡന്‍ ട്രയല്‍ ഫലങ്ങളില്‍ സന്തോഷം അറിയിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ കാര്യത്തിൽ എസ്.എന്‍.ജി 001 ഒരു പ്രധാന വഴിത്തിരിവാണെന്ന് അദേഹം പറഞ്ഞു.ക്ലിനിക്കല്‍ ട്രയലിന്റെ പൂർണ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.