covid

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഫോർട്ട് കൊച്ചി തുരുത്തി സ്വദേശിയായ ഇ.കെ. ഹാരിസ്ആണ് രോഗം മൂലം മരണമടഞ്ഞത്. 51 വയസായിരുന്നു. ഇദ്ദേഹം ഏതാനും നാളുകളായി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജൂൺ പത്തൊൻപതാം തീയതിയാണ് ഹാരിസ് കുവൈറ്റിൽ നിന്നും നാട്ടിലേക്ക് എത്തുന്നത്. ശേഷം, ഇദ്ദേഹത്തെ ഇരുപത്തിയാറാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഹാരിസിന് കടുത്ത പ്രമേഹരോഗവും ഉണ്ടായിരുന്നു എന്നാണ് വിവരം.