കറികളിലും പലഹാരങ്ങളിലും ബേക്കറി സാധനങ്ങളിലും ഒക്കെയായി ദിവസവും നല്ലൊരു അളവ് ഉപ്പ് നമ്മൾ കഴിക്കുന്നുണ്ട്. എന്നാൽ ഉപ്പ് അധികം കഴിക്കുന്നത് ഹൃദയസംബന്ധമായതും കരൾ സംബന്ധമായതുമായ അസുഖങ്ങൾ ക്ഷണിച്ച് വരുത്തുമെന്നറിയാമോ. അമിതരക്തസമ്മർദം ആണ് മറ്റൊരു പ്രശ്നം.
ഉപ്പ് അധികമാവുമ്പോൾ ശരീരത്തിൽ ഫ്ളൂയിഡ് അധികമാവുകയും ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. മറ്റൊന്നാണ് പക്ഷാഘാതം. സോഡിയം ശരീരത്തിൽ കൂടുമ്പോൾ പക്ഷാഘാത സാദ്ധ്യത കൂടും. ഉദര കാൻസറിനും വൃക്കയെ തകരാറിലാക്കാനും അൽഷിമേഴ്സ് പോലെയുളള മറ്റ് രോഗങ്ങൾക്കും ഉപ്പിന്റെ അമിത ഉപയോഗം കാരണമാകും.