മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അഭിപ്രായ സമന്വയമുണ്ടാകും. പ്രവർത്തന വിജയം. വിജ്ഞാനം ആർജിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആശ്വാസം അനുഭവപ്പെടും. ജ്ഞാനം പകർന്നുകൊടുക്കും. വിശ്വാസ യോഗ്യമായ പ്രവർത്തനങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കും. പുതിയ ബന്ധങ്ങൾ. ഉപരിപഠനത്തിന് തീരുമാനിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ. സ്വസ്ഥത അനുഭവപ്പെടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സഹായ മനസ്ഥിതിയുണ്ടാകും. ഗൃഹനിർമ്മാണത്തിനു കൊടുത്ത തുക തിരിച്ചുവാങ്ങും. അഭിപ്രായ സമന്വയമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. അശ്രാന്ത പരിശ്രമം വേണ്ടിവരും. അവസരങ്ങൾ വന്നുചേരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിദഗ്ദ്ധോപദേശം സ്വീകരിക്കും. സുഹൃത്തിന് സഹായം ചെയ്യും. പൊതുപ്രവർത്തനങ്ങൾ ഒഴിവാക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ചർച്ചകൾ നയിക്കും. സുവ്യക്തമായ തീരുമാനങ്ങൾ. പ്രത്യുപകാരം ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സമന്വയ സമീപനം. കാര്യവിജയമുണ്ടാകും. പുത്ര പൗത്രാദികളെ സംരക്ഷിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
സംതൃപ്തിയുള്ള പ്രവർത്തനങ്ങൾ. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കും. നേതൃത്വ ഗുണമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിമർശനങ്ങളെ അതിജീവിക്കും. സുതാര്യതയുള്ള പ്രവർത്തനങ്ങൾ. മാതാപിതാക്കളെ അനുസരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മാഭിമാനം വർദ്ധിക്കും. അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. പ്രവർത്തന മികവ്.