സൂപ്പർതാരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുന് കൊവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താനുമായി സമ്പർക്കം പുലർത്തിയവർ ഉടൻ തന്നെ കൊവിഡ് പരിശോധന നടത്തണമെന്നും നടി പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ് ഐശ്വര്യ.
പിതാവ് അർജുൻ സർജയുടെ പാത പിന്തുടര്‍ന്ന് 2013 ലാണ് ഐശ്വര്യ സിനിമയിലേക്ക് വരുന്നത്. തമിഴ് ആക്ഷന്‍ കോമഡി ചിത്രമായ പട്ടത്ത് യാനെ എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം.
അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ കഴിയുകയാണ്.