വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,844,353 ആയി ഉയർന്നു. 612,795 മരണം. 8,897,375 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 204,017 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 3,960,583 ആണ്. 24 മണിക്കൂറിനിടെ 62,033 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണം 143,792 ആയി.
ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,121,645. പുതിയ 21,749 കേസുകളും 80,251 മരണങ്ങളുമുണ്ടായി. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 1,154,917 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 36,810 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 28,099 ആയി. 724,702 പേർ രോഗമുക്തി നേടി.