ഭോപ്പാൽ: മദ്ധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ(85) അന്തരിച്ചു. ശ്വാസകോശ രോഗബാധിതനായ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബി ജെ പി നേതാവായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് കൊവിഡ് പരിശോധാഫലം നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചിരുന്നു.
മരണ വിവരം അദ്ദേഹത്തിന്റെ മകന്‍ അശുതോഷ് ടണ്ഠനാണ് പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് മകന്‍ മരണ വിവരം സ്ഥിരീകരിച്ചത്. മായാവതി, കല്ല്യാണ്‍ സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്നു ലാല്‍ജി ടണ്ഠന്‍. ബിഹാര്‍ ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2003-2007 കാലഘട്ടത്തില്‍ യു പി നിയമസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു. 2009-ല്‍ ലഖ്‌നൗവില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
बाबूजी नहीं रहे
— Ashutosh Tandon (@GopalJi_Tandon) July 21, 2020