തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വെെകും. സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആഗസ്റ്റിലെ കൊവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്കൂളുകൾ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തിൽ തുറക്കുന്നതാണ് പരിഗണിക്കുന്നത്.
14 ജില്ലകളിലെയും കൊവിഡ് വ്യാപനം ഒരുപോലെയല്ല. ജില്ലകൾക്കുള്ളിലും വിവിധ പഞ്ചായത്തുകളില്‍ രോഗവ്യാപനത്തിന്‍റെ തീവ്രതക്ക് വ്യത്യാസമുണ്ട്. സ്കൂളുകള്‍ സെപ്തംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് ആലോചിക്കൂ. ഇപ്പോഴത് പരിഗണനയില്‍ ഇല്ല.
മഴകനത്താല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനും സ്കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ ജൂലായ് വരെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. -പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.