വഴിച്ചേരി: ആലപ്പുഴയിലെ വഴിച്ചേരി മാർക്കറ്റ് സ്ത്രീകൾ ഉപരോധിക്കുന്നു. അന്യസംസ്ഥാന ലോറികൾ പ്രവേശിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. മാർക്കറ്റ് പരിസരത്ത് താമസിക്കുന്ന കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്. മാർക്കറ്റിനകത്തേക്ക് പ്രവേശിക്കുമ്പോൾ ആരോഗ്യ പരിശോധനയില്ലെന്നാണ് ഇവരുടെ പരാതി. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തുടക്കത്തിൽ ഉണ്ടായിരുന്ന പരിശോധനകളും മാനദണ്ഡങ്ങളും ഒന്നും രോഗവ്യാപനം രൂക്ഷമായ ഈ ഘട്ടത്തിൽ നടപ്പാക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.