nalini

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ പ്രതിയായ നളിനി ശ്രീഹരൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നളിനിയുടെ അഭിഭാഷകനാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്. തമിഴ്‌നാട് വെല്ലൂരിലെ സ്ത്രീകളുടെ ജയിലിലാണ് നളിനി കഴിയുന്നത്. 29 വർഷമായി നളിനി ജയിലിലാണ്.

ജയിലിൽ നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മിൽ വഴക്കുണ്ടായി. വിഷയം ഈ തടവുകാരി ജയിലറെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് അഭിഭാഷകനായ പുകഴേന്തി പറഞ്ഞു.

കഴിഞ്ഞ 29 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രവൃത്തിക്ക് നളിനി മുതിരുന്നത്.

എന്താണ് ശരിക്കുമുള്ള കാരണമെന്ന് അറിയേണ്ടതുണ്ടെന്ന് അഭിഭാഷകൻ പറയുന്നു. രാജീവ് വധക്കേസിൽ നിലവിൽ ശിക്ഷ അനുഭവിക്കുന്നയാളും നളിനിയുടെ ഭർത്താവുമായ മുരുകൻ ജയിലിൽ നിന്ന് വിളിച്ചിരുന്നെന്നും നളിനിയെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ചിരുന്നെന്നും പുകഴേന്തി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.