heli

തിരുവനന്തപുരം: അവയവദാനത്തിന് വീണ്ടും ഹെലികോപ്ടർ ദൗത്യം. കൊട്ടാരക്കര എഴുകോൺ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുന്നത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതിച്ചതോടെയാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശിക്കാണ് ഹൃദയം വച്ചു പിടിക്കുക. 14ന് നടന്ന ബൈക്ക് അപകടത്തിലാണ് അനുജിത്തിന് ഗുരുതരമായി പരുക്കേൽക്കുന്നത്. 18ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.തുടർന്നാണ് അവയവങ്ങൾ ദാനംചെയ്യാൻ ബന്ധുക്കൾതീരുമാനിച്ചത്.