മാദ്ധ്യമപ്രവർത്തകനായ അർണബ് ഗോസാമി നയിക്കുന്ന റിപ്പബ്ലിക് ടിവിയുടെ തത്സമയ ചാനൽ ചർച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ. കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
I need the confidence level of this lady in my life. pic.twitter.com/DoWWQgBKgc
— Scotchy(Chronological) (@scotchism) July 19, 2020
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ ട്വിറ്ററിലൂടെ വിശദീകരണവുമായി നടിയെത്തി. 'അമിതാവേശത്തോടെ സംസാരിക്കുന്ന അർണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകൾ ഞാൻ ഇരുന്നു. എന്നാൽ അദ്ദേഹം എനിക്ക് സംസാരിക്കാൻ സമയം തന്നില്ല. അതുകൊണ്ട് ഞാൻ പോയി ഉച്ചഭക്ഷണം എടുത്തുകൊണ്ട് വന്നു. പക്ഷേ, സ്‌കൈപ്പ് സൈൻ ഓഫ് ചെയ്യാൻ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ചെയ്തതല്ല' താരം ട്വീറ്റ് ചെയ്തു.
Lol. Nothing to do with confidence. I spent 60 minutes watching Arnab in hypermode, He wasnt gonna let me talk anyways, so I left and grabbed lunch. but forgot to sign off skype. Apologies to everyone for the mess up ! No offence or disrespect intended!
— Kasturi Shankar (@KasthuriShankar) July 19, 2020