കൊച്ചി: കൊച്ചിയിൽ പതിനെട്ട് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനിൽ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുളളവരാണ് ഇവർ. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളായ ഇവരുമായി സമ്പർക്കത്തിലായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൊച്ചി നോർത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കൊച്ചിയിൽ സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച 72 പേരിൽ 62 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടുതൽപേർക്ക് രോഗം ബാധിച്ചതോടെ എറണാകുളം ജില്ലിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്.