ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാർ. ഈ അടുത്താണ് വനിത വിജയകുമാർ വീണ്ടും വിവാഹിതയായത്. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ ബഹളം തുടങ്ങിയത്.
ചർച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് താനിവിടെ വന്നതെന്നുമായിരുന്നു വനിത തുടക്കത്തിൽ തന്നെ പറഞ്ഞത്. ‘രണ്ട് പേരുടെ ഇടയിൽ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാൾ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജ് ആണോ? വിവാഹപ്രശ്നങ്ങളിൽ ഇടപെടാൻ നിങ്ങൾക്ക് എന്ത് യോഗ്യത.’–ഇതായിരുന്നു ലക്ഷ്മിയോട് വനിതയുടെ ചോദ്യം.
ഒരു അവതാരകൻ വിളിച്ചിട്ടാണ് താൻ ലൈവിൽ എത്തിയതെന്നും ഇങ്ങനെ തെരുവിൽ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാൻ താൽപര്യവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി. ഇതിന് പിന്നാലെ വനിത വീണ്ടും അസഭ്യവർഷം നടത്തുകയായിരുന്നു.
‘നീ ആരാണ് പുരുഷനെ മോശം പറയാൻ. വെറുതെ വിടില്ല. ഒരാളെയും ഇനി ഇങ്ങനെ വിളിക്കാൻ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകർക്കരുത്. കുപ്പത്തൊട്ടിയാണ് നീ. തെരുവിൽ വഴക്കു കൂടുന്നത് ആരാണ്. മറുപടി പറ. ഇത് റെക്കോർഡ് ചെയ്ത് നിന്നെ നാറ്റിക്കും. ചെരുപ്പൂരി അടിക്കും നിന്നെ.’–വനിത പറയുന്നു. അസഭ്യവർഷം കൂടിയതോടെ ലക്ഷ്മി രാമകൃഷ്ണൻ ഫോൺ കട്ട് ചെയ്ത് അഭിമുഖം പാതിവഴിയിൽ നിർത്തുകയായിരുന്നു. ലെെവ് അഭിമുഖം ഇതിനകംതന്നെ സോഷ്യൽ മീഡിയയിൽ വെെറലായിക്കഴിഞ്ഞു.