roshan-basheer

നടൻ റോഷൻ ബഷീർ വിവാഹിതനാവുന്നു.ഫർസാന ആണു വധു. ആഗസ്റ്റ് 5ന് കൊച്ചിയിലാണ് വിവാഹം. എൽ. എൽ . ബി പൂർത്തിയായ ഫർസാന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബന്ധുകൂടിയാണ്.വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചുവന്ന വിവാഹമാണിത്. റോഷൻ പറഞ്ഞു. റോഷന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് ഫർസാന. പ്ളസ് ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തു എത്തിയ റോഷൻ ദൃശ്യം സിനിമയിലൂടെ ശ്രദ്ധ നേടി. വിജയ് യുടെ ഭൈരവ എന്ന ചിത്രത്തിലും റോഷൻ അഭിനയിച്ചിട്ടുണ്ട്.

നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ.