വൺപ്ലസ് ഇന്ന് പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കും. വൺപ്ലസ് നോർഡ് എന്ന് വിളിക്കപ്പെടുന്ന ഈ സ്മാർട്ട്‌ഫോൺ ആകർഷകമായ സവിശേഷതകളോടെയാണ് കമ്പനി പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ട്. താരതമ്യേന കുറഞ്ഞ നിരക്കിലാണ് ഫോൺ മാർക്കറ്റിലേക്ക് എത്തുന്നത്. 500 ഡോളറിൽ താഴെയുള്ള (ഏകദേശം, 37,400 രൂപ) ഫോൺ വരുമെന്ന് വൺപ്ലസ് ഇതിനോടകം സ്ഥിരീകരിച്ചു.
വൺപ്ലസ് നോർഡിന് പുറമേ വൺപ്ലസ് ബഡ്സും കമ്പനി പുറത്തിറക്കും. ഇവയുടെ ലോഞ്ച് പരിപാടി ഇന്ന് രാത്രി 7:30 ന് ആരംഭിക്കും. വൺപ്ലസ് നോർഡ് ലോഞ്ച് കാണുന്നതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയ്ഡ് അല്ലെങ്കിൽ ഐഓഎസ് ഉപകരണത്തിൽ 'വൺപ്ലസ് നോർഡ് എആർ' അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഇതുവഴി നിങ്ങൾക്ക് ഇവന്റ് തത്സമയം കാണാനും കഴിയും.