uk-and-china

ബീജിംഗ്: ഹോങ്കോംഗ് വിഷയത്തിൽ ബ്രിട്ടൻ കൈക്കൊണ്ട നിലപാടിനെതിരെ രാജ്യത്തെ ഭീഷണിപ്പെടുത്തി ചൈനീസ് സർക്കാർ. ഈ തീരുമാനത്തിന്റെ 'ഭവിഷ്യത്തുകൾ' നേരിടേണ്ടിവരുമെന്നാണ് ബ്രിട്ടനിലുള്ള ചൈനീസ് എംബസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഹോങ്കോങ്ങിന്റെ സ്വയം ഭരണാവകാശം ചൈന എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് കുറ്റവാളികളെ കൈമാറുന്ന കരാർ ഹോങ്കോംഗുമായി വേണ്ടെന്നു വയ്ക്കുകയായിരുന്നു ബ്രിട്ടൻ. ഇതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ചൈനയുടെ ആഭ്യന്തര വിഷയത്തിൽ ബ്രിട്ടൻ തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും ഇത്തരം തീരുമാനങ്ങൾ ബ്രിട്ടൻ ഉടൻ തിരുത്തുമെന്ന് പ്രത്യാശിക്കുന്നതായും പ്രസ്താവനയിൽ ചൈന പറഞ്ഞു.