ന്യൂഡൽഹി:കൊവിഡ് വൈറസ് വ്യാപനം ദിനംപ്രതി ലോകമെങ്ങും വർദ്ധിക്കുകയാണ്.വൈറസിനെ പ്രതിരോധിക്കാൻ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലേയ്ക്ക് പോയിരുന്നു.അടുത്ത ലോക്ക് ഡൗണിന് മുൻപ് കൊവിഡ് മുക്ത രാജ്യങ്ങളിലേയ്ക്ക് മാറാൻ വഴികൾ തേടുകയാണ് ലോകത്തെ സമ്പന്നര്‍. കൊവിഡിന്റെ ഭീതി ഇനിയും അറിയാത്ത ചുരുക്കം ചില രാജ്യങ്ങളിലൊന്നായ ന്യൂസിലന്‍ഡിന് ഇപ്പോൾ വൻ ഡിമാൻഡാണ്.
ആതിഥേയ രാജ്യത്ത് പൗരത്വം അല്ലെങ്കില്‍ റെസിഡന്‍സി ഉറപ്പുനല്‍കുന്ന പ്രോഗ്രാമുകൾക്ക് പകരമായി നിക്ഷേപം നടത്താനാണ് സമ്പന്നരുടെ നീക്കം. ലോകത്തിലെ ഏറ്റവും വലിയ പൗരത്വ റെസിഡന്‍സി ഉപദേശക സ്ഥാപനമായ ഹെന്‍ലി & പാര്‍ട്ണര്‍മാര്‍ പോലുള്ള സ്ഥാപനങ്ങൾ ഈ കാര്യങ്ങളിൽ ഉപദേശം നൽകുന്നു. കൊവിഡ് പോലെയുള്ള വൈറസ് ബാധയിൽ നിന്ന് രക്ഷ നേടാൻ സമീപിക്കുന്ന സമ്പന്നരെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറാൻ കമ്പനി സഹായിക്കുന്നു. ന്യൂസിലന്‍ഡിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശം നേടാനായി 3 മില്ല്യണ്‍ ഡോളർ നിക്ഷേപം നടത്തേണ്ടി വരും. അല്ലെങ്കില്‍ തിരഞ്ഞെടുക്കുന്ന റസിഡന്റ് വിസയെ ആശ്രയിച്ച് അത് 10 മില്ല്യണ്‍ ഡോളർ ആയി മാറാം. ഏകദേശം 1.2 മില്ല്യണ്‍ യൂറോ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ വസ്തു വാങ്ങല്‍ ഉള്‍പ്പെടെ ദമ്പതികള്‍ക്ക് മാള്‍ട്ടയില്‍ പൗരത്വം ലഭിക്കും.
ഇപ്പോൾ ഇത്തരം പദ്ധതികൾ നടപ്പിലാക്കാം എന്ന് ആളുകൾ മനസിലാക്കുന്നു. ഹെന്‍ലിയുടെ സെയില്‍സ് ഹെഡ് ഡൊമിനിക് വോളക് തന്റെ ഉപഭോക്താക്കളെക്കുറിച്ച് പറയുന്നു.നേരത്തെ ഇത്തരം പദ്ധതികളെ കുറിച്ച് അന്വേഷിക്കാനായി ആയിരുന്നു ആളുകൾ ബന്ധപ്പെട്ടിരുന്നത്. ഇപ്പോൾ കുടുംബങ്ങൾ സൈൻ ആപ്പ് ചെയ്ത് നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിനെകുറിച്ചാണ് അന്വേഷിക്കുന്നത്. ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ നടപടികളെ കുറിച്ച് അന്വേഷിച്ചവർ കഴിഞ്ഞ വർഷത്തെക്കാൾ 49% കൂടുതലായിരുന്നു.പുതിയ പൗരത്വം അല്ലെങ്കില്‍ റെസിഡന്‍സിക്കായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരില്‍ 22% വര്‍ധനയുണ്ടായി.കൊവിഡ് -19 കൈകാര്യം ചെയ്യുന്നതില്‍ മതിപ്പുളവാക്കിയ രാജ്യങ്ങളായ ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഭൂരിഭാഗം ആളുകൾക്കും പ്രിയം.