സ്വീഡൻ: പ്രശസ്ത പോർച്ചുഗീസ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്ര തുൻബെർഗ് തനിക്ക് കിട്ടിയ സമ്മാനത്തുക മുഴുവൻ പരിസ്ഥിതി സംഘടനകൾക്ക് നൽകി. ഗ്രേറ്റയുടെ പ്രവർത്തനങ്ങൾക്ക് പോർച്ചുഗീസ് സംഘടന ഗുൽബെൻഗിയൻ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ഈ പുരസ്‌കാര തുകയായ ഒരു മില്യൺ യൂറോയാണ് ( 8,53,28,500 ഇന്ത്യൻ രൂപ) ഗ്രേറ്റ വിവിധ പരിസ്ഥിതി സംഘടനകൾക്കായി വീതിച്ച് നൽകിയത്.
കൂടുതൽ തുക പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ഓൺലൈൻ വീഡിയോ വഴി നൽകിയ അഭിമുഖത്തിൽ ഗ്രേറ്റ പറഞ്ഞു. ലോകമാകെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകയാണ് 17കാരിയായ ഗ്രേറ്റ.