new

തിരുവനന്തപുരം: തലസ്ഥാനത്ത് കീം പരീക്ഷ (എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷ) എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ കോഴിക്കോട്ടും പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് കൊവിഡ്. മലബാർ ക്രിസ്ത്യൻ കാേളേജിൽ പരീക്ഷ എഴുതിയ ഒളവണ്ണ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ അച്ഛനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തായിരുന്നു ഇദ്ദേഹം മാർച്ചിലാണ് നാട്ടിലെത്തിയത്. ഇവർക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. വിദ്യാർത്ഥിക്കൊപ്പം പരീക്ഷ എഴുതിയവരോട് നിരീക്ഷണത്തിൽപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നാണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചത്.ഒരു രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിയായ വിദ്യാർത്ഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കോട്ടൺഹിൽ സ്കൂളിൽ കുട്ടിയുമായി എത്തിയ മണക്കാട് സ്വദേശിയാണ് രാേഗം സ്ഥിരീകരിച്ച രക്ഷിതാവ്.