കോട്ടയം: ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്ന മധ്യവയസ്‌കയായ വീട്ടമ്മ തന്റെ 13 വയസുളള മകളുമൊത്ത് അയാൾക്കൊപ്പം പോയി. സംഭവത്തെ തുടർന്ന് വീട്ടമ്മയുടെ ഭർത്താവ് മൂന്നാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഓട്ടോഡ്രൈവർക്കായി മൂന്നാർ പൊലീസ് തെരച്ചിൽ ആരംഭിച്ചു.
വർഷങ്ങൾക്ക് മുമ്പ് വീട്ടമ്മ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അംഗീകരിക്കാത്ത വീട്ടുകാർ മറ്റൊരാളുമായി ഇവരുടെ വിവാഹം നടത്തി. എന്നാൽ വിവാഹം കഴിഞ്ഞിട്ടും ഇരുവരും ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നില്ല. ഒടുവിൽ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച ഇവർ 13 വയസുകാരിയായ മകളെയും കൂട്ടി ഓട്ടോ ഡ്രൈവർക്കൊപ്പം പോകുകയായിരുന്നു.