ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയും യൂണിയൻ ബാങ്കും കോർപ്പറേറ്ര് ഏജൻസി സഹകരണത്തിന് ധരണയായി. ഇതോടെ, എൽ.ഐ.സിയുടെ വിവിധ പ്ളാനുകൾ ഇനി യൂണിയൻ ബാങ്കിന്റെ ശാഖകളിലൂടെയും നേടാം. കേരളത്തിലും തമിഴ്നാട്ടിലുമായി 1,021 ശാഖകൾ ബാങ്കിനുണ്ട്.
യൂണിയൻ ബാങ്ക് ഫീൽഡ് ജനറൽ മാനേജർ എം.എച്ച്. പത്മനാഭൻ, റീജിയണൽ ഹെഡ് ബി.പി. ദാസ്, ഡി.ജി.എം ഇ. പുല്ല റാവു, എൽ.ഐ.സി ദക്ഷിണ മേഖലാ സോണൽ മാനേജർ കെ. കതിരേശൻ എന്നിവർ യൂണിയൻ ബാങ്ക് ഓഫീസിൽ നടന്ന ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ സംബന്ധിച്ചു. എൽ.ഐ.സിയുടെ ടേം ഇൻഷ്വറൻസ്, പെൻഷൻ പ്ളാനുകൾ, ചിൽഡ്രൻ പ്ളാനുകൾ, യൂലിപ്, എൻഡോവ്‌മെന്റ് പ്ളാനുകൾ എന്നിവയാണ് യൂണിയൻ ബാങ്കിന്റെ ശാഖകളിലൂടെ ലഭ്യമാക്കുക.